ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

122

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 112.18 പോയന്റ് ഉയര്‍ന്ന് 37606.58ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തില്‍ 11356.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസും ടെക് മഹീന്ദ്രയും നേട്ടത്തില്‍ മുന്നിലെത്തി. ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍ കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, വിപ്രോ, സിപ്ല, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഐടിസി, ഐസിഐസിഐ ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS