ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

162

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 202 പോയിന്റ് നേട്ടത്തില്‍ 35236ലും നിഫ്റ്റി 64 പോയിന്റ് ഉയര്‍ന്ന് 10653ലുമാണ് വ്യാപാരം നടക്കുന്നത്.

ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, വേദാന്ത, ബജാജ് ഓട്ടോ, എസ്ബിഐ, ഒഎന്‍ജിസി, ലുപിന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, എംആന്റ്‌എം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് .

NO COMMENTS