ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

194

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 148 പോയിന്റ് ഉയര്‍ന്ന് 34563ലും നിഫ്റ്റി 47 പോയിന്റ് നേട്ടത്തില്‍ 10611ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1267 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 865 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, എസ്ബിഐ, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS