ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

252

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 115.27 പോയിന്റ് ഉയര്‍ന്ന് 33370.63ലും നിഫ്റ്റി 33.20പോയിന്റ് നേട്ടത്തില്‍ 10245ലുമാണ് ക്ലോസ് ചെയ്തത്.

ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ലുപിന്‍, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, വേദാന്ത, ഇന്‍ഫോസിസ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടെക് മഹീന്ദ്ര, വിപ്രോ, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS