ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു

261

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു . സെന്‍സെക്സ് 25 പോയിന്റ് നഷ്ടത്തില്‍ 36,007ലും നിഫ്റ്റി 10 പോയിന്റ് താഴ്ന്ന് 11,039ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 413 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 639 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, വിപ്രോ, ടിസിഎസ്, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.

NO COMMENTS