ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

159

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സില്‍ 51 പോയന്റ് നേട്ടത്തോടെ 32279ലും നിഫ്റ്റി 15 പോയന്റ് ഉയര്‍ന്ന് 9980ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1094 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 484 ഓഹരികള്‍ നഷ്ടത്തിലുമാണ്. വേദാന്ത, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, വിപ്രോ തുടങ്ങിയവ നേട്ടത്തിലും ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS