ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

194

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 163.36 പോയന്റ് നേട്ടത്തില്‍ 34,317ലും നിഫ്റ്റി 46.90 പോയന്റ് ഉയര്‍ന്ന് 10,605ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐസിഐസിഐ ബാങ്ക്, വിപ്രോ, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, ടിസിഎസ്, റിലയന്‍സ്, സണ്‍ ഫാര്‍മ, ലുപിന്‍, സിപ്ല, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌ഡിഎഫ്സി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, ഹിന്‍ഡാല്‍കോ തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, വേദാന്ത, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1255 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 273 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS