ഓഹരി സൂചികകള്‍ കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്തു

203

മുംബൈ: ഓഹരി സൂചികകള്‍ കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 1.13 പോയന്റ് നേട്ടത്തില്‍ 33813.39ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ മൂന്ന് പോയന്റ് ഉയര്‍ന്ന് 10445.20ലുമെത്തി. ലുപിന്‍, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍,ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഒഎന്‍ജിസി, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1876 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 978 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.