ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

201

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 135 പോയന്റ് നേട്ടത്തില്‍ 33,947ലും നിഫ്റ്റി 40 പോയന്റ് ഉയര്‍ന്ന് 10482ലുമെത്തി.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, സിപ്ല, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഐടിസി, ടിസിഎസ്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, റിലയന്‍സ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, എച്ച്‌ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 601 ഓഹരികള്‍ നേട്ടത്തിലും 172 ഓഹരികള്‍ നഷ്ടത്തിലുമാണ്.