ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

197

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്സ് 0.49 പോയന്റ് താഴ്ന്ന് 33,812.26ലും നിഫ്റ്റി 6.70 പോയന്റ് നേട്ടത്തില്‍ 10,442.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹിന്‍ഡാല്‍കോ, എച്ച്‌ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്സി ബാങ്ക്, വിപ്രോ, റിലയന്‍സ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ലുപിന്‍, സിപ്ല, ഐടിസി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1687 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1152 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

NO COMMENTS