സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിവസങ്ങളിൽ സ്വന്തമായി ഭൂമി ലഭിച്ചത്‌ 2,824 ; ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക്. 3,123.62 ഏക്കര്‍

151

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനങ്ങളില്‍ സ്വന്തമായി ഭൂമി ലഭിച്ചത്‌ 2,824 ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക്. 3,123.62 ഏക്കര്‍ ഭൂമിയാണ് ഇതുവരെ വിതരണം ചെയ്‌തത്. വനാവകാശ നിയമപ്രകാരം 686 പേര്‍ക്ക് 1,493 ഏക്കര്‍ ഭൂമിയില്‍ അവകാശം നല്‍കി. നിക്ഷിപ്‌ത വനഭൂമി വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം 1,589 പേര്‍ക്ക് 1,309.54 ഏക്കര്‍ ഭൂമി വിതരണം ചെയ്‌തു. ഭൂമി വാങ്ങി വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം 283 പേര്‍ക്കാണ് ഭൂമി ലഭ്യമാക്കിയത്. 149.03 ഏക്കര്‍ ഭൂമി ഇത്തരത്തില്‍ വിതരണം ചെയ്‌തതായും മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഫേസ്‌ബുക്ക്‌ പേജില്‍ അറിയിച്ചു.

എറണാകുളം ജില്ലയില്‍ 99 പേര്‍ക്ക് 10 സെന്റ് ഭൂമി വീതം റവന്യൂ ഭൂമിയും വിതരണം ചെയ്‌തു. പന്തപ്രയില്‍ 67 പേര്‍ക്ക് 134 ഏക്കറും കല്ലട ജലസേചന പദ്ധതി പ്രദേശത്തുള്ള 43 പേര്‍ക്ക് 10.75 ഏക്കറും പാലക്കാട് വല്ലങ്കിയില്‍ 87 പേര്‍ക്ക് 17.40 ഏക്കറും ഭൂമി വിതരണം ചെയ്‌തു. ഭൂരഹിതരായ ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂമി കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഭൂമി വാങ്ങി നല്‍കുന്ന പദ്ധതിയില്‍ 1,674.77 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. താമസ യോഗ്യമായ സ്ഥലമാണോ എന്ന് പരിശോധിച്ച്‌ ഈ ഭൂമി ഉടന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

NO COMMENTS