സംസ്ഥാന സിവില്‍ സര്‍വീസ് ബോഡി ബില്‍ഡിങ് : ബിജുബാലന് സ്വര്‍ണം

156

കോഴിക്കോട് : ഒക്‌ടോബര്‍ 25 ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ 60 കിലോ വിഭാഗത്തില്‍ ബിജുബാലന്‍ സ്വര്‍ണം നേടി. കോഴിക്കോട് സര്‍ക്കാര്‍ വനിതാ ഐ.ടി.ഐയിലെ ഹെഡ് ക്ലര്‍ക്കാണ്. കൂടാതെ 23, 24 തീയതികളില്‍ നടന്ന അത്‌ലറ്റിക്‌സ് മത്സരത്തില്‍ 1500 മീറ്ററില്‍ വെളളി, 200 മീറ്ററില്‍ വെങ്കലം, 4ഃ100 മീറ്റര്‍ റിലേയില്‍ വെങ്കലം, 4ഃ400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം എന്നിവയും ബിജു നേടിയിട്ടുണ്ട്.

NO COMMENTS