സംസ്ഥാന ബജറ്റ് ഇന്ന്

13

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പതിന്‌ ബജറ്റ്‌ പ്രസംഗം ആരംഭിക്കും. അനുബന്ധരേഖകളും നടപ്പുസാമ്പത്തിക വർഷത്തെ സാമ്പത്തി കാവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും.

ത്വരിത വികസനത്തിനൊപ്പം കാൽ നൂറ്റാണ്ടിൽ കേരളത്തെ വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനുള്ള കർമപരി പാടികൾക്കാണ്‌ സർക്കാർ രൂപം നൽകുന്നത്‌. വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയെ ഉപയോഗപ്പെടുത്തി കൂടുതൽ തൊഴിലും ഉൽപ്പാദനവും ലക്ഷ്യമിടുന്നു.

കൃഷി, വ്യവസായം, മൂല്യവർധിത ഉൽപ്പന്ന നിർമാണം തുടങ്ങിയ മേഖലകളിലെല്ലാം കുതിച്ചുചാട്ടമു ണ്ടാക്കണം. വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാകുന്ന പദ്ധതികൾ രൂപപ്പെടുത്തണം. നല്ല മണ്ണും ജലവും വെളിച്ചവും തൊഴിൽ വൈദഗ്ധ്യവും മനുഷ്യവിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനാകും മുൻഗണന.

എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി സമഗ്രവും സർവതല സ്‌പർശിയുമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും കേരളത്തെ കൂടുതൽ മുന്നോട്ടുനയിക്കുന്ന സമീപനങ്ങളാകും ബജറ്റിലുണ്ടാകു കയെന്നും ധനമന്ത്രി വ്യക്തമാക്കി.‌

NO COMMENTS