ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.

11

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 314 പോയന്റ് ഉയര്‍ന്ന് 47287ലും നിഫ്റ്റി 94 പോയന്റ് നേട്ടത്തില്‍ 13843ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 1213 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 228 ഓഹരികള്‍ നഷ്ടത്തിലുമാണ്. 77 ഓഹരികള്‍ക്ക് മാറ്റമില്ല.

സണ്‍ ഫാര്‍മ, എന്‍ടിപിസി, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎന്‍ജിസി, ടൈറ്റാന്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളൊപ്പം സെക്ടറല്‍ സൂചികകളെല്ലാം നേട്ടത്തിലാണ്. ഡോളറിന്റെ കരുത്തുചോര്‍ന്നതോടെ രൂപയുടെ മൂല്യത്തില്‍ വര്‍ധനവുണ്ടായതും ആഗോള വിപണിയിലെ നേട്ടവുമാണ് രാജ്യത്തെ സൂചികകള്‍ നേട്ടമാക്കിയത്.ഈ വര്‍ഷത്തെ അവസാന വ്യാപാര ആഴ്ചയായ ഇന്ന്