എസ്‌എസ്‌എല്‍സി ബുക്കില്‍ സ്കൂള്‍ സീലിന് പകരം സഹകരണ സംഘത്തിന്റെ സീല്‍

175

മലപ്പുറം: എടവണ്ണപ്പാറ ചാലിയപ്പുറം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ് എസ് എല്‍ സി ബുക്കുകളില്‍ സീല്‍ മാറ്റി പതിപ്പിച്ചതില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. സ്കൂളിന്റെ സീലിനു പകരം സ്കൂളിന്റെ സഹകരണ സംഘത്തിന്റെ സീലാണ് എസ് എസ് എല്‍ സി ബുക്കുകളില്‍ പതിച്ചിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റിന് സാധുത ഇല്ലാതാകുന്നത് വിദ്യാര്‍ഥികളെ ബാധിക്കുമെന്നും സ്കൂള്‍ അധികൃതര്‍ ഇടപെട്ട് മാറ്റി നല്‍കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. അമ്ബതോളം എസ് എസ് എല്‍ സി ബുക്കുകളിലാണ് സീല്‍ മാറ്റി പതിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്താണ് സീല്‍ മാറിപ്പോയ കാര്യം വിദ്യാര്‍ഥികള്‍ അറിയുന്നത്.