എസ്‌എസ്‌എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി ; 30 ാം തീയതി വീണ്ടും പരീക്ഷ

178

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ എസ്‌എസ്‌എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. ഈ മാസം 30 ാം തീയതി ഉച്ചയ്ക്ക് 1.30 ന് വീണ്ടും കണക്കിന്റെ പരീക്ഷ നടത്തും. വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗമാണ് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചത്. 30 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ 31 ലേക്ക് മാറ്റി