എസ്‌എസ്‌എല്‍സി പരീക്ഷാഫലം വ്യാഴാഴ്ച

286

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഫലത്തിന് അംഗീകാരം നല്‍കാനായി പരീക്ഷാ പാസ്‌ബോര്‍ഡ് യോഗം ബുധനാഴ്ച വൈകീട്ട് അഞ്ചിന് ചേരും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കൂടിയായ പരീക്ഷാ കമീഷണര്‍ കെവി മോഹന്‍കുമാറിന്റെ അധ്യക്ഷതയിലാണ് എട്ടംഗ ബോര്‍ഡ് യോഗം ചേരുന്നത്. ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള പ്രൊസസിംഗ് നടപടികള്‍ തിങ്കളാഴ്ച പൂര്‍ത്തിയായി. ചൊവ്വാഴ്ച പൊതുഅവധി ആയതിനാലാണ് പരീക്ഷാ ബോര്‍ഡ് യോഗം ബുധനാഴ്ചത്തേക്ക് തീരുമാനിച്ചത്. ടി.എച്ച്‌.എസ്.എല്‍.സി പരീക്ഷയുടെ അന്തിമ ഫലം ഇതിനോടകം തയ്യാറായിട്ടുണ്ട്. മൂന്നിന് എസ്.എസ്.എല്‍.സിക്കൊപ്പം ഇത് പ്രസിദ്ധീകരിക്കും.

NO COMMENTS