ശ്രീ​ന​ഗ​റില്‍ സി​ആ​ര്‍​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേരെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു

230

ശ്രീ​ന​ഗ​ര്‍ : ശ്രീ​ന​ഗ​റില്‍ സി​ആ​ര്‍​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേരെ ഉണ്ടായ ഗ്ര​നേ​ഡ് ആ​ക്ര​മ​ത്തില്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു, അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേറ്റിട്ടുണ്ട്. ശ്രീ​ന​ഗ​റി​ലെ ജ​ഹാം​ഗീ​ര്‍ ചൗ​ക്കി​ലാ​യി​രു​ന്നു ആക്രമണമുണ്ടായത്. വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​ക​ളാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ശ്രീ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗ്ര​നേ​ഡ് വ​ഴി​യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ല്‍​വീ​ണ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സെ​ക്ര​ട്ട​റി​യേ​റ്റി​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഭീ​ക​ര​നാ​യി പ്ര​ദേ​ശ​ത്ത് പോ​ലീ​സ് തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​.