ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

177

കൊച്ചി : എസ്. ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്. ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
വിലക്കും കോടതി നടപടികളും രണ്ടായി കാണമെന്ന് ബിസിസിഐ കോടതിയില്‍ വാദിച്ചു. ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബി.സി.സി.ഐ ശ്രീശാന്തിനേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നേരത്തെ കേരളാ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബിസിസിഐയുടെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്ന് കോടതി വിലക്ക് റദ്ദാക്കിയത്. ഈ വിധിക്കെതിരെയാണ് ബിസിസിഐ അപ്പില്‍ നല്‍കിയതും, ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ബിസിസിഐ അപ്പീല്‍ അംഗീകരിച്ചതും.

NO COMMENTS