ബി.സി.സി.ഐയ്ക്കെതിരെ ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയില്‍

131

കൊച്ചി: അന്തര്‍ദേശീയ മല്‍സരങ്ങളില്‍ പെങ്കടുക്കാന്‍ എന്‍.ഒ.സി അനുവദിക്കണമെന്ന് ബി.സി.സി.ഐ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയില്‍. ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ കൂടി ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് പുതിയ ഹര്‍ജി നല്‍കിയത്. ഒത്തുകളിച്ചതിലൂടെ ക്രമക്കേട് കാട്ടിയെന്ന കുറ്റം ചുമത്തി ബി.സി.സി.ഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഓഗസ്റ്റ് ഏഴിലെ ഉത്തരവിലൂടെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിലക്ക് റദ്ദാക്കണമെന്ന ആവശ്യത്തിനൊപ്പം അന്തര്‍ദേശീയ മല്‍സരത്തില്‍ പെങ്കടുക്കാന്‍ ബി.സി.സി.ഐ എന്‍.ഒ.സി അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നതായി ഹര്‍ജിയില്‍ പറയുന്നു.