മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ നിയമസഭയില്‍ നടത്തിയ ‘വാടക’ പരാമർശം നീക്കില്ലെന്ന് സ്പീക്കര്‍

220

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷത്തിനെതിരെ നിയമസഭയില്‍ നടത്തിയ വാടക പരാമർശം നീക്കം ചെയ്യേണ്ടതില്ലെന്ന് സ്പീക്കറുടെ റൂളിംഗ്. പരമാർശം അപകീർത്തികരമോ അൺ പാർലമെന്ററിയോ അല്ല. രാഷ്ട്രീയ അഭിപ്രായം സംശയകരമായി അവതരിപ്പിക്കുക മാത്രമാണുണ്ടായത്. അതിന് പ്രതിപക്ഷനേതാവ് ഭംഗിയായി മറുപടി പറയുകയും ചെയ്തു.
എന്നാൽ പ്രതിപക്ഷനേതാവിന്റെ പരാമർശം നീക്കം ചെയ്തത് തെറ്റായ സന്ദേശം നൽകാൻ ഇടയുണ്ടെന്ന സൂചനയെത്തുടർന്നാണ്. രണ്ടും തമ്മിൽ താരതമ്യം ചെയ്യരുതെന്നും സ്പീക്കർ വ്യക്തമാക്കി. കൊച്ചിയിലെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബഹളംവെച്ച പ്രതിപക്ഷത്തോടാണ് മുഖ്യമന്ത്രി വാടക പരാമര്‍ശം നടത്തിയത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം കണ്ടാല്‍ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണോ എന്ന് തോന്നിപ്പോവുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇതു പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി ബഹളം വയ്ക്കുകയും സഭയില്‍ അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY