നടി ആക്രമിക്കപ്പെട്ട കേസ് : ദിലീപ് ഇത്തരം മണ്ടത്തരം ചെയ്യുമെന്നു കരുതുന്നില്ലെന്ന്‍ ശ്രീനിവാസന്‍

167

കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പിന്തുണയുമായി നടന്‍ ശ്രീനിവാസന്‍. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും ദിലീപ് ഇത്തരം മണ്ടത്തരം ചെയ്യുമെന്നു കരുതുന്നില്ലെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.