ഹൃദയം സ്വീകരിച്ചു ജീവിക്കുന്ന മാത്യു അച്ചാടന്റെ ഹൃദയം വേദനിപ്പിച്ചതിനു ക്ഷമചോദിക്കുന്നു : ശ്രീനിവാസന്‍

175

ഹൃദയം സ്വീകരിച്ചു ജീവിക്കുന്ന മാത്യു അച്ചാടന്റെ ഹൃദയം വേദനിപ്പിച്ചതിനു ക്ഷമചോദിക്കുന്നുവെന്നും എന്നാല്‍ അവയവ ദാനത്തെ അറിവുള്ളവര്‍ എതിര്‍ക്കുന്നതിനെക്കുറിച്ചു ജനത്തെ ബോധ്യപ്പെടുത്താന്‍ ഇനിയും സംസാരിക്കുമെന്നും നടന്‍ ശ്രീനിവാസന്‍.
‘ഹൃദയം സ്വീകരിച്ച ആള്‍ ജീവിച്ചിരിപ്പില്ല എന്നു പറഞ്ഞതു വളരെ വേണ്ടപ്പെട്ട ഒരു വിദഗ്ധന്‍ പറഞ്ഞതുകൊണ്ടാണ്. അങ്ങിനെയുള്ളവരെ സാധാരണ വിശ്വസിക്കാറുണ്ട് . അതുകൊണ്ടാണ് മാത്യു അച്ചാടന്റെ പേരു പറയാതെ ഇതു പറഞ്ഞത്. എന്നാല്‍ ഇതിലും ഗൗരവകരമായ ഒരു വിഷമയാണു ഞാനവിടെ ഉന്നയിച്ചത്. പത്മഭൂഷന്‍ നേടിയ ഡോ.ബി.എം.ഹെഗ്ഡെ ഇപ്പോള്‍ നടത്തുന്ന വലിയൊരു പോരാട്ടമുണ്ട്.’ശ്രീനിവാസന്‍ പറഞ്ഞു.