ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം : 6 പേര്‍ പിടിയില്‍

145

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ 6 പേരും പിടിയില്‍. കാട്ടാക്കട പുലിപ്പാറയില്‍ നിന്നാണ് സംഘത്തെ പിടികൂടുയത്. ഇവര്‍ക്ക് സഹായം നല്‍കിയ മൂന്ന് പേര്‍ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി മണിക്കുട്ടനടക്കം മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. പ്രതികള്‍ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ശ്രീകാര്യത്ത് സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ വെട്ടേറ്റ ആര്‍.എസ്.എസ് കാര്യവാഹക് രാജേഷ് ആണ് മരിച്ചത്. ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുന്നത്.