ലോക ബാഡ്മിന്റണ്‍ ചമ്പ്യന്‍ഷിപ്പ് : ശ്രീകാന്ത് പുറത്ത്

187

ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ കെ ശ്രീകാന്തിന് തോല്‍വി. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്ബര്‍ താരമായ ദക്ഷിണകൊറിയയുടെ സന്‍ വാന്‍ ഹോയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. സ്കോര്‍: 14-21, 18-21.
പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ ആന്‍ഡേഴ്സ് അന്റോന്‍സണെ തോല്‍പ്പിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.