ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ; പോലിസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി റിപ്പോര്‍ട്ട്

239

കൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസ്സില്‍ പോലിസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി റിപ്പോര്‍ട്ട്‌. പറവൂര്‍ മജിസ്‌ട്രേറ്റിനു വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്‌. ശ്രീജിത്തിനെ ഹാജരാക്കിയിട്ട് കേസ് കേള്‍ക്കാന്‍ തയാറായില്ലെന്ന പരാതി തെറ്റ്. വീഴ്ച പോലീസിന്റേതാണെന്നും മജിസ്ട്രേറ്റിനെ ഫോണില്‍ വിളിക്കുക മാത്രമാണ് പോലീസ് ചെയ്തത് എന്നും ഹൈക്കോടതി റിപ്പോര്‍ട്ട്‌ പറയുന്നു. പ്രതികളെ ഹാജരാക്കിയിട്ടും റിമാര്‍ഡ് ചെയ്തില്ലെന്നാണ് മജിസ്ട്രേറ്റിനെതിരെയുള്ള പരാതി.

NO COMMENTS