തിരുവനന്തപുരം: ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇയില്‍ വെച്ച് കുടുക്കിയത് സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. സിപിഎം ഗൂഢാലോചന നടത്തിയാണ് തുഷാറിനെതിരെ കേസുണ്ടാക്കിയതെന്നും . നിരപരാധിയായ ഒരു മനുഷ്യനെ എന്തിന് വേട്ടയാടിയെന്ന് സര്‍ക്കാര്‍ അന്വേഷിച്ച് ഉത്തരം പറയണമെന്നും അദ്ദേഹം പറയുന്നു.
കേസില്‍ പരാതിക്കാരനായ നസീല്‍ അബ്ദുള്ള ഇടതുപക്ഷക്കാരനും സംഘാടകനുമാണ്. അജ്മാനിലുള്ള ബിജെപി പ്രവര്‍ത്തകരില്‍ നിന്നും മറ്റും ഞാന്‍ കാര്യങ്ങള്‍ വിളിച്ചന്വേഷിച്ചിരുന്നുവെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.
എന്നാല്‍ തന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയ ശേഷം പറഞ്ഞത്. വ്യാജപരാതി നല്‍കി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലായിരുന്നു നസീല്‍ അബ്ദുള്ളയുടെ ലക്ഷ്യമെന്നും തുഷാര്‍ പറഞ്ഞു. ഇതിനിടെ തുഷാര്‍ നസീല്‍ അബ്ദുള്ളയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശബരിമല വിഷയത്തില്‍ സിപിഎം മാപ്പ് ചോദിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. പരിഹാരക്രിയക്ക് മക്കളെ അയച്ചിട്ട് കാര്യമില്ല. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മലചവിട്ടണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.