ബി നിലവറ തുറക്കുന്ന കാര്യത്തില്‍ അമിക്കസ്ക്യൂറി കേരളത്തിലെത്തും

164

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ രാജകുടുംബവുമായി അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനായി അമിക്കസ്ക്യൂറി കേരളത്തിലെത്തും. രാജകുടുംബവുമായി ചര്‍ച്ചചെയ്യുന്നതിനും തന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടാക്കുന്നതിനുമായിരിക്കും ഗോപാല്‍ സുബ്രഹ്മണ്യം തിരുവനന്തപുരത്തെത്തുക. ഈ മാസം 20ന് മുന്‍പായി അദ്ദേഹം ക്ഷേത്രത്തിലെത്തുമെന്നാണ് സൂചന. ആചാരപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തന്ത്രി സമൂഹത്തിനുള്ള എതിര്‍പ്പ് മുതിര്‍ന്ന രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് മുന്നോട്ടുവെച്ചിരുന്നു. അതിനാല്‍ അമിക്കസ്ക്യൂരി ക്ഷേത്രം തന്ത്രിയുമായും സാമിയാരുമായും സംസാരിക്കും.