പോളിടെക്‌നിക്ക് സ്‌പോട്ട് അഡ്മിഷൻ

7

തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള സീറ്റുകളിൽ 22ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. പോളിടെക്‌നിക്ക് അഡ്മിഷൻ സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ പ്രോസ്‌പെക്ടസിൽ സൂചിപ്പിച്ചിട്ടുള്ള അസ്സൽ രേഖകളും ഫീസും ആയി എത്തണം.

രാവിലെ 9-9.30ന് എൽ.എ, ഡി.വി, എസ്.ടി വിഭാഗത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന എല്ലാ വിദ്യാർഥികളും എത്തണം. 9.30-10.30ന് 1 മുതൽ 10000 വരെ, 10.30-11.30ന് 10001 മുതൽ 20000 വരെ, 11.30- 12.30ന് 20001 മുതൽ 30000 വരെ, 1-2ന് 30001 മുതൽ 40000 വരെ, 2-3ന് 40001 മുതൽ 50000 വരെ റാങ്ക് ഉള്ളവർ എത്തണം.

വിശദവിവരങ്ങൾക്ക്: www.polyadmission.org. കോവിഡ് ക്വാറന്റീനിലുള്ളവർ 9048685105, 9447581736 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

NO COMMENTS