ഹോക്കിയിൽ ഇന്ത്യ അയർലൻഡിനെ തോൽപ്പിച്ചു (3-2)

161

റിയോ ഡി ജനീറോ∙ റിയോ ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കിയിൽ മലയാളി താരം ശ്രീജേഷ് നയിക്കുന്ന ഇന്ത്യയ്ക്കു വിജയത്തുടക്കം. ആദ്യമായി ഒളിംപിക്സ് യോഗ്യത നേടിയെത്തിയ അയർലൻഡിനെയാണ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഇന്ത്യ തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം.

ഇന്ത്യയ്ക്കായി രൂപീന്ദർപാൽ സിങ് ഇരട്ടഗോൾ നേടി. രഘുനാഥ് ചൊക്കലിംഗമാണ് ആദ്യഗോൾ നേടിയത്. ജോൺ ജെർമിന്, കൊണോർ ഹാർട്ട് എന്നിവർ അയർലൻഡിനായി ഗോളുകൾ നേടി. ബ്രിട്ടൻ, ഓസ്ട്രേലിയ, അർജന്റീന എന്നീ കരുത്തൻമാരുൾപ്പെട്ട ഗ്രൂപ്പിൽ വിജയത്തോടെ തുടങ്ങാനായത് ഇന്ത്യയുടെ ആത്മവിശ്വാസമേറ്റും.