കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ആഗസ്റ്റ് 10 ന്

17

കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ രൂപീകരിക്കുന്നതിനായുള്ള ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ആഗസ്റ്റ് 10 ന്പുറപ്പെടുവിക്കും. ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് രണ്ട് മണി വരെ നാമനിദേശ പത്രികകൾ സ്വീകരിക്കും.
നാമനിർദേശ പത്രിക അതത് കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് വരണാധികാരിയുടെ ഓഫീസിൽ നിന്നും ഇന്നു മുതൽ ആഗസ്റ്റ്് 17 വരെ ലഭിക്കും.

പത്രികകൾ വരണാധികാരിയുടെ ഓഫീസിൽ തപാൽ മുഖേന എത്തിക്കുകയോ ഓഫീസിന് മുന്നിലെ പെട്ടിയിൽ നേരിട്ട് നിക്ഷേപിക്കുകയോ ചെയ്യാം.ആഗസ്റ്റ് 23ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. വൈകിട്ട് അഞ്ച് മണിക്ക് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും.

ആഗസ്റ്റ് 25ന് രാവിലെ പത്ത് മുതൽ മൂന്നു വരെയാണ് തിരഞ്ഞെടുപ്പ്.കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ സ്പോർട്സ് കൗൺസിലിലെ ‘തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ’ എന്ന ശീർഷകത്തിലെ എ ബി വിഭാഗങ്ങളിലെ അംഗങ്ങളുടെ ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. വൈകുന്നേരം മൂന്നിന് ശേഷം വോട്ടുകളുടെ സൂക്ഷ്മ പരിശോധനയും വോട്ടെണ്ണലും നടക്കും. തുടർന്ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

ജില്ലാ സ്പോർട്സ് കൗൺസിൽ, കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ സ്പോട്സ് കൗൺസിലിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. അന്നേ ദിവസം വൈകിട്ട് അഞ്ചിന് കോർപറേഷൻ, മുനിസിപാലിറ്റി, ഗ്രാമ സ്പോർട്സ് കൗൺസിലുകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് തീയതി വരണാധികാരി പ്രസിഡന്റിന്റെ അനുവാദത്തോടെ ഔപചാരികമായി പ്രഖ്യാപിക്കും. ആഗസ്റ്റ് 31നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ്. അന്ന് വൈകിട്ട് ഫലം പ്രഖ്യാപിക്കും.

NO COMMENTS