കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം പുരോഗമിക്കുന്നു

10

കാസറഗോഡ് : കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനത്തില്‍ കൂടി വോട്ട് രേഖപ്പെടുത്തുന്നതിന് ജില്ലയില്‍ 30 സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറേയും 30 പോളിംഗ് അസിസ്റ്റന്റിനെയും നിയമിച്ചിട്ടുണ്ട്. ഇവരെ ബ്ലോക്ക്/ മുനിസിപ്പാലിറ്റി തിരിച്ച് നിയോഗിച്ച് പ്രവര്‍ത്തനം ഡിസംബര്‍ അഞ്ചിന് ആരംഭിച്ചിട്ടുണ്ട്.

ഡിസംബര്‍ 10 വൈകീട്ട് അഞ്ച് മണിവരെ ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭ്യമായിട്ടുള്ള സര്‍ട്ടിഫൈഡ് ലിസ്റ്റ് പ്രകാരം ക്വാറന്റൈനിലും പോസിറ്റീവ് കേസും ഉള്‍പ്പെടെ 2578 വോട്ടര്‍മാരാണ് ഉള്ളത്. ഇവരില്‍ 1077പേര്‍ക്ക് ഇതിനോടകം സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തിട്ടുണ്ട്. ഡിസംബര്‍ 13 ഉച്ച മൂന്ന് മണിക്ക് ശേഷം കോവിഡ് പോസിറ്റീവായര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സുരക്ഷ ഉറപ്പുവരുത്തി പോളിംഗ് ദിനത്തില്‍ വൈകീട്ട് 5 മണിമുതല്‍ 6 മണിവരെ പോളിംഗ് സ്റ്റഷനുകളിലെത്തി, ക്യൂവില്‍ സാധാരണ വോട്ടര്‍മാര്‍ ഉണ്ടെങ്കില്‍ അവര്‍ വോട്ടുചെയ്തതിനുശേഷം വോട്ടു രേഖപ്പെടുത്താവുന്നതാണ്.

തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ജില്ലയിലെ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ കിട്ടുന്ന മുറക്ക് അതാത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ നല്‍കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.

NO COMMENTS