ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം

11

തിരുവനന്തപുരം : ഗവർണർ പുതുക്കാൻ വിസമ്മതിച്ചതോടെ റദ്ദായ ലോകായുക്ത നിയമ ഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസു കൾക്കു പകരമുള്ള ബില്ലുകൾ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 22 മുതൽ വിളിച്ചുചേർക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇത് അംഗീകരിച്ചു.

കേരള പൊതുജനാരോഗ്യ ഓർഡിനൻസ്, വ്യവസായ വികസനവും വ്യവസായ ഏകജാലക ബോർഡും, കേരള പൊതുമേഖലാ നിയമന ബോർഡ്, കേരള ജ്വല്ലറി വർക്കേഴ്സ് ക്ഷേമനിധി ബോർഡ്, ലോകായുക്ത നിയമ ഭേദഗതി, കേരള മാരിടൈം ബോർഡ് ഭേദഗതി, തദ്ദേശഭരണ പൊതുസർവീസ്, പിഎസ്സി നിയമ ഭേദഗതി, കേരള സ്വകാര്യവനം നിക്ഷിപ്തമാക്കവും പതിച്ചുനൽകലും ഭേദഗതി, ലൈവ്സ്റ്റോക്ക് ആൻഡ് പൗൾട്രി ഫീഡ് നിയമഭേദഗതി, കേരള സഹകരണ സംഘം ഭേദഗതി എന്നിവയാണ് റദ്ദായ ഓർഡിനൻസുകൾ

ഗവർണർ അസാധാരണ സാഹചര്യം സൃഷ്ടിച്ചതായും അതുകൊണ്ടാണ് അടിയന്തര സഭാ സമ്മേളനം വിളിക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞു.

NO COMMENTS