പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി വി​ഷ​യ​ത്തി​ല്‍ ഗ​വ​ര്‍​ണ​റു​ടെ നിലപാടിന്​ അ​ടി​സ്​​ഥാ​ന​മി​ല്ലയെന്ന് നിയമസഭാ സ്​​പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ന്‍

116

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി വി​ഷ​യ​ത്തി​ല്‍ ഗ​വ​ര്‍​ണ​ർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിന്​ അ​ടി​സ്​​ഥാ​ന​മി​ല്ലയെന്ന മ​റു​പ​ടി​യു​മാ​യി സ്​​പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ന്‍. ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​രു​സ്​​ഥ​ല​ത്തും നി​യ​മ​സ​ഭ​ക്ക്​ പ്ര​മേ​യം പാ​സാ​ക്കാ​ന്‍ അ​ധി​കാ​ര​മി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടി​ല്ല. പാ​ര്‍​ല​മെ​ ന്‍​റി​നും നി​യ​മ​സ​ഭ​ക്കും അ​വ​ര​വ​രു​ടേ​താ​യ അ​ധി​കാ​ര​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും ഇ​വ പ്ര​യോ​ഗി​ക്കാ​ന​​ു​ള്ള അ​നു​വാ​ദ​വും ഭ​ര​ണ​ഘ​ട​ന ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത്​ നി​ര്‍​വ​ഹി​ക്കു​ക​യ​ല്ലാ​തെ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​യ ഒ​ന്നും കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ സം​ഭ​വി​ച്ചി​ട്ടി​ല്ല. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച്‌​ നി​ല​നി​ല്‍​ക്കു​ക എ​ന്ന​താ​ണ്​ നി​യ​മ​സ​ഭ​യു​െ​ട ബാ​ധ്യ​ത. കേ​ര​ള നി​യ​മ​സ​ഭ അ​ഭി​മാ​ന​ക​ര​മാ​യ രീ​തി​യി​ല്‍ ആ ​ദൗ​ത്യം നി​റ​വേ​റ്റു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്നും സ്പീക്കർ വി​ശ​ദീ​ക​രി​ച്ചു.

ഭ​​ര​ണ​ഘ​ട​ന​ക്ക്​ വി​ധേ​യ​മാ​യ കാ​ര്യ​ങ്ങ​ള്‍ ത​ന്നെ​യാ​ണ്​ നി​യ​മ​സ​ഭ ചെ​യ്​​ത​തെ​ന്നും അ​തി​ന്​ ഇ​ത്ര ക്ഷോ​ഭി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സ്​​പീ​ക്ക​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്​​ത​മാ​ക്കി. ജ​ന​ങ്ങ​ള​ു​ടെ ആ​ഭി​​പ്രാ​യ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും വി​കാ​ര​ങ്ങ​ളും പ്ര​തി​ബിം​ബി​ക്കേ​ണ്ട വേ​ദി​യാ​ണ്​ നി​യ​മ​സ​ഭ. ഇ​വി​െ​ട​യ​ല്ലാ​തെ ​േവ​റെ എ​വി​ടെ​യാ​ണ്​ ജ​നാ​ഭി​​പ്രാ​യം പ്ര​ക​ടി​പ്പി​ക്കേ​ണ്ട​ത്. രാ​ജ്യ​ത്ത്​ പാ​സാ​ക്കി​യ നി​യ​മ​ത്തെ​ക്കു​റി​ച്ച്‌​ അ​ഭി​​പ്രാ​യം പ​റ​യാ​ന്‍ നി​യ​മ​സ​ഭ​ക്ക്​ അ​വ​കാ​ശ​മി​ല്ലെ​ന്നാ​േ​ണാ പ​റ​യു​ന്ന​ത്. എ​ങ്കി​ല​ത്​​ ഫെ​ഡ​റി​ല​സ​ത്തോ​ടു​ള്ള ശ​ക്​​ത​മാ​യ വെ​ല്ലു​വി​ളി​യാ​ണ്.

ജാ​തി​യു​ടെ​യോ മ​ത​ത്തി​​​െന്‍റ​യോ ഭാ​ഷ​യു​ടെ​യോ പ്ര​ദേ​ശ​ത്തി​​​​െന്‍റ​യോ പേ​രി​ല്‍ ഒ​രു ത​ര​ത്തി​ലു​ള്ള വി​വേ​ച​ന​വും പാ​ടി​ല്ലെ​ന്നാ​ണ്​ ആ​ര്‍​ട്ടി​ക്കി​ള്‍ 15 ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​തി​നോ​ട്​ യോ​ജി​ക്കു​ന്ന ഭേ​ദ​ഗ​തി​യാ​ണോ പൗ​ര​ത്വ​ഭേ​ദ​ഗ​തി​​യി​ലൂ​ടെ ​പാ​ര്‍​ല​മ​​െന്‍റ്​ പാ​സാ​ക്കി​യി​രി​ക്കു​ന്നത്​. സ​ഭ​യി​ലെ എ​ല്ലാ അ​ജ​ണ്ട​ക​ളും മു​ന്‍​കൂ​ട്ടി ഗ​വ​ര്‍​ണ​ര്‍​ക്ക്​ എ​ഴു​തി​ന​ല്‍​കാ​റി​ല്ല. അ​ജ​ണ്ട മ​റ​ച്ചു​വെ​ച്ചി​ട്ടു​മി​ല്ല. ഇ​ത്ത​ര​മൊ​രു പ്ര​മേ​യം പാ​സാ​ക്കു​ന്ന​ത്​ പു​തി​യ കാ​ര്യ​മ​ല്ല. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളോ​ടും അ​തി​ലെ യോ​ജി​പ്പും വി​യോ​ജി​പ്പു​മെ​ല്ലാം അ​റി​യി​ക്കാ​നു​ള്ള അ​വ​കാ​ശം നി​യ​മ​സ​ഭ​ക​ള്‍​ക്കു​ണ്ട്.

NO COMMENTS