അധികാരത്തെ ജനപക്ഷത്ത് നിന്ന് വിനിയോഗിക്കാൻ കഴിയണം – സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

128

കോഴിക്കോട് : നമുക്ക് ലഭിക്കുന്ന അധികാരത്തെ ജനപക്ഷത്ത് നിന്ന് വിനിയോഗിക്കാൻ കഴിയണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കാവിലുംപാറ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടോദ്ഘാടനം ഓഫീസ് പരിസരത്ത് നിർവഹിക്കുക യായിരുന്നു സ്പീക്കർ . ജനങ്ങൾക്ക് പലവിധ ലഹരികളുണ്ട്. അതിലൊന്നാണ് അധികാര ലഹരി .അധികാര ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയോടെയാവണം. നമുക്ക് ജോലികൾ സർഗാത്മകമായും ,യാന്ത്രികമായും ചെയ്യാൻ കഴിയും സർഗാത്മകമായി ചെയ്യാനാണ് ശ്രമിക്കേണ്ടത്. അധികാരവും പദവിയുമുള്ള, നാടിന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ശേഷിയുള്ള ലോകത്തെ വിസ്മയിപ്പിക്കുന്ന അധികാര കേന്ദ്രങ്ങളാണ് ഗ്രാമപഞ്ചായത്തുകൾ .

പ്രാദേശികമായ സർക്കാർ തന്നെയാണ് പഞ്ചായത്തുകൾ. ജനങ്ങൾക്ക് നൽകുന്നസേവനം നന്നാക്കി വലുതാക്കി കൊണ്ടുവരാനാണ് ശ്രമിക്കേണ്ടേത് .അത് പ്രാകൃതമാക്കാനല്ല എന്നും സ്പീക്കർ പറഞ്ഞു .നാദാപുരം എം എൽ എ . ഇ കെ വിജയൻ അധ്യക്ഷനായിരുന്നു. കാവിലും പാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ് സ്വാഗതം പറഞ്ഞു .പഞ്ചായത്ത് സെക്രട്ടറി എം പി രജുലാൽ റിപ്പോർട്ട്, അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ജി.ജോർജ് മാസ്റ്റർ , മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം സതി, കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ കെ.ടി അശ്വതി , കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിഎൻ ബാലകൃഷ്ണൻ , കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ടി രാജൻ , വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ അബ്ദുള്ള , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു തുടർന്ന് കലാ പരിപാടികളും അരങ്ങേറി.

NO COMMENTS