കലോത്സവത്തിന് കലാകേരളത്തിന്റെ ‘ദക്ഷിണ’

86

കാസറകോട് : അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് കലാകേരളത്തിന്റെ ‘ദക്ഷിണ’. കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറി യത്തില്‍ മീഡിയാ കമ്മിറ്റി ദൃശ്യവിസ്മയ കമ്മിറ്റി കാഞ്ഞങ്ങാട് ആര്‍ട് ഫോറം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പഴയകാല സ്‌കൂള്‍ കലോത്സവ പ്രതിഭാ സംഗമം-ദക്ഷിണ ഗൃഹാതുരത്വമുണര്‍ത്തുന്ന കലോത്സവ ഓര്‍മകളുടെ വേദിയായി. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വിദ്യാര്‍ത്ഥി ജീവിതത്തിലെ യുവജനോത്സവ സ്മരണകള്‍ അയവിറക്കി. മുഖ്യാതിഥികളായിരുന്ന ചലച്ചിത്ര താരങ്ങള്‍ സന്തോഷ് കീഴാറ്റൂര്‍, സുധീര്‍ കരമന സംവിധായകന്‍ ശ്രീജിത്ത് പലേരി എന്നിവര്‍ യുവജനോത്സവം പകര്‍ന്ന് നല്‍കിയ അനുഭവങ്ങള്‍ പങ്കിട്ടു. നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍ അധ്യ ക്ഷത വഹിച്ചു. ദൃശ്യവിസ്മയ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ പത്മാവതി സ്വാഗതവും മീഡിയാ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം നന്ദിയും പറഞ്ഞു.

{പമോദ് മാള അവതാരകനായിരുന്നു. ആര്‍ട് ഫോറം പ്രസിഡണ്ട് സുരേഷ് മോഹന്‍, മീഡിയാ കമ്മിറ്റി ഭാരവാഹി കളായ സദാശിവന്‍, എം.രാധാകൃഷ്ണന്‍ കെ.വി.പത് മേഷ്, ടി കെ നാരായണന്‍ ഇ വി ജയകൃഷ്ണന്‍ സംസാരിച്ചു

NO COMMENTS