സൗമ്യ വധക്കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു

178

ന്യൂഡല്‍ഹി• സൗമ്യ വധക്കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മ സുമതിയുടെയും ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേരളത്തിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് ഹാജരായത്.കൊലപാതക കുറ്റം ഒഴിവാക്കിയ കോടതിയുടെ കണ്ടെത്തലില്‍ പിഴവുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയായിരുന്നു. സുപ്രീംകോടതിക്കു മുന്നില്‍ പ്രോസിക്യൂഷനു കൃത്യമായി ഉന്നയിക്കാന്‍ കഴിയാതിരുന്ന വാദങ്ങള്‍ കൂടുതല്‍ ശക്തമായി സമാന ബെഞ്ചിനു മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കും.

NO COMMENTS

LEAVE A REPLY