ജാ​ർ​ഖ​ണ്ഡി​ൽ ഹേമന്ത് സോ​റ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

215

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ന്‍റെ പതിനൊന്നാമത് മു​ഖ്യ​മ​ന്ത്രി​യാ​യി ഹേ​മ​ന്ത് സോ​റ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. റാ​ഞ്ചി​യി​ലെ മൊ​റാ​ബാ​ദി മൈ​താ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ദ്രൗ​പ​തി മു​ർ​മു സ​ത്യ​വാ​ച​കം ചെ​ല്ലി​ക്കൊ​ടു​ത്തു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഹേ​മ​ന്ത് സോ​റ​ൻ ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​ന്ന​ത്.

കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​ത​റാം യെ​ച്ചൂ​രി, ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്, ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ സ്റ്റാ​ലി​ൻ തു​ട​ങ്ങി പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. 81 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 47 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് ജെ​എം​എം-​കോ​ൺ​ഗ്ര​സ്-​ആ​ർ​ജെ​ഡി സ​ഖ്യം അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​ത്.

മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ര​ഘു​ബ​ർ ദാ​സ് ഉ​ൾ​പ്പെ​ടെ ബി​ജെ​പി​യു​ടെ പ​ല​പ്ര​മു​ഖ​രും ജെ​എം​എം-​കോ​ൺ​ഗ്ര​സ്-​ആ​ർ​ജെ​ഡി തേ​രോ​ട്ട​ത്തി​ൽ വീ​ണു. ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ 25 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഹേ​മ​ന്ത് സോ​റ​ന്‍റെ മു​ൻ​ഗാ​മി​യാ​യി​രു​ന്ന ര​ഘു​ബ​ർ​ദാ​സ് മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ 19 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​നി​ടെ അ​ഞ്ച് വ​ർ​ഷം തി​ക​ച്ച് ഭ​ര​ണം ന​ട​ത്തി​യി​ട്ടു​ള്ളു.

NO COMMENTS