വനിതാ സംവരണ ബില്‍ പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്ക് സോണിയ ഗാന്ധിയുടെ കത്ത്

121

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വനിതാ സംവരണ ബില്‍ പാസ്സാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുള്ളതിനാല്‍ പ്രധാനമന്ത്രി ഇക്കാര്യം ഉറപ്പുവരുത്തണമെന്നാണ് സോണിയാഗാന്ധി നരേന്ദ്ര മോദിക്കയച്ച കത്തിലൂടെയാണ് ആവശ്യപ്പെട്ടത്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് മോദി സര്‍ക്കാര്‍ വനിതാ സംവരണ ബില്‍ പാസ്സാക്കുമെന്ന് ഊഹാപോഹങ്ങള്‍ നിലനില്‍ക്കെയാണ് സോണിയ ഗാന്ധിയുടെ കത്ത്. നിയമനിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാറിന് എല്ലാവിധ പിന്തുണയും കോണ്‍ഗ്രസ് അധ്യക്ഷ കത്തിലൂടെ അറിയിച്ചു.