‘ഭാരതീയം’ നൃത്ത-സംഗീത സമന്വയവുമായി സൊണാൽ മാൻസിങ്ങ് 11ന് തലസ്ഥാനത്ത്

280

തിരുവനന്തപുരം : പ്രശസ്ത നർത്തകി സൊണാൽ മാൻസിംഗ് ‘ഭാരതീയം’ നൃത്ത-സംഗീത സമന്വയവുമായി തലസ്ഥാനത്തെത്തുന്നു. 11ന് വൈകിട്ട് ആറരയ്ക്കാണ് വഴുതക്കാട് ടാഗോർ തിയറ്ററിൽ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൃത്ത-സംഗീത വിരുന്ന സംഘടിപ്പിക്കുന്നത്.

രണ്ടു ഭാഗങ്ങളുള്ള കലാപരിപാടിയാണ് ‘ഭാരതീയ’ത്തിൽ അവതരിപ്പിക്കുന്നത്. സംഗീതസംഗമമെന്ന ആദ്യ ഭാഗത്തിൽ സോപാനം, ഹിന്ദുസ്ഥാനി, കർണാട്ടിക് സംഗീതങ്ങളുടെ ഭാവാത്മക സമന്വയമാണ് ആസ്വാദകർക്ക് മുന്നിലെത്തുക. രണ്ടാം ഭാഗമായ നൃത്തോപഹാരയിൽ പ്രശസ്ത നർത്തകി ഡോ. ആനന്ദശങ്കർ ജയന്തും സംഘവും ഭരതനാട്യം അവതരിപ്പിക്കും.

രണ്ടുമണിക്കൂറുള്ള കലാവിരുന്നിൽ സൗജന്യ പ്രവേശന പാസുകൾ 11ന് രാവിലെ 10 മണിമുതൽ ടാഗോർ തിയേറ്റർ വളപ്പിലെ കൾചറൽ ഡെവലപ്‌മെൻറ് ഓഫീസിൽ ലഭിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം, സെൻറർ ഫോർ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പാസുകൾ ടാഗോർ തിയറ്ററിൽ ലഭിക്കും

NO COMMENTS