മു​ല്ല​പ്പ​ള്ളിക്കെതിരെ സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി വനിതാ കമ്മീഷൻ പരാതി നല്‍കി.

38

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി. പീ​ഡ​ന​ത്തി​നി​ര​യാ​യ സ്ത്രീ​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ലാ​ണ് പ​രാ​തി​ക്കാ​രി വ​നി​താ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. 

കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ ന​ട​ത്തി​യ​ത് തീ​ര്‍​ത്തും മ്ലേ​ച്ഛ​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണെ​ന്നും മോ​ശ​മാ​യ വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മു​ല്ല​പ്പ​ള്ളി ത​ന്നെ അ​പ​മാ​നി​ച്ചു​വെ​ന്നും പ​രാ​തി ന​ല്‍​കി​യ ശേ​ഷം യു​വ​തി പ​റ​ഞ്ഞു.

സ്ത്രീ​ക​ള്‍ ഇ​ന്ന ഇ​ന്ന ഗ​ണ​ത്തി​ല്‍​പ്പെ​ട്ട​വ​രാ​ണെ​ന്ന് പ​റ​യാ​ന്‍ മു​ല്ല​പ്പ​ള്ളി​ക്ക് എ​ന്ത് അ​ധി​കാ​ര​മാ​ണു​ള്ള​ത്. മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ശേ​ഷം ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത് കൊ​ണ്ട് എ​ന്ത് കാ​ര്യ​മാ​ണു​ള്ള​ത്. 

താ​ന്‍ മ​രി​ക്ക​ണ​മെ​ന്ന​താ​ണ് അ​വ​രു​ടെ ആ​വ​ശ്യം. എ​ന്താ​യാ​ലും താ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ല. മു​ല്ല​പ്പ​ള്ളി കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​ത്. സോ​ളാ​ര്‍ കേ​സി​ല്‍ കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്കെ​തി​രെ താ​ന്‍ പ​രാ​തി ന​ല്‍​കു​മ്പോ​ൾ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യാ​ണ്.

താ​ന്‍ പ​രാ​തി ഉ​ന്ന​യി​ച്ച നേ​താ​ക്ക​ള്‍​ക്കെ​തി​രെ മു​ല്ല​പ്പ​ള്ളി ഒ​രു അ​ച്ച​ട​ക്ക ന​ട​പ​ടി പോ​ലും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി കു​റ്റ​പ്പെ​ടു​ത്തി.

NO COMMENTS