സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് ഇന്ന് നിയമ സഭയില്‍ സമര്‍പ്പിക്കും

193

തിരുവനന്തപുരം : സോളാര്‍ ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വെക്കും.
ഒരു ദിവസത്തേക്ക് മാത്രമായി രാവിലെ ഒമ്ബതിന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം നടപടികളെല്ലാം പൂര്‍ത്തീകരിച്ച്‌ പരമാവധി അരമണിക്കൂറിനകം പിരിയും. ചര്‍ച്ച ഉണ്ടാവില്ല.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പണത്തിനായി മാത്രം നിയമസഭ ചേരുന്നത്. ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രസ്താവന നടത്തുന്നതല്ലാതെ മറ്റാര്‍ക്കും സംസാരിക്കാന്‍ അനുമതിയില്ല. എന്നാല്‍, പ്രതിപക്ഷനേതാവിന് സഭയില്‍ ഏത് സമയത്തും ഇടപെടാന്‍ സാധിക്കും. പ്രതിപക്ഷനേതാവ് ഈ അവസരം ഉപയോഗിച്ചാല്‍ അജണ്ടയില്‍ ഇല്ലെങ്കിലും സംസാരിക്കാന്‍ അവസരം കിട്ടും. ഈ അവസരത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യം സഭയില്‍ ഉന്നയിക്കാന്‍ അദ്ദേഹം തയാറാകുമെന്നാണ് സൂചന. വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ.എന്‍.എ. ഖാദറുടെ സത്യപ്രതിജ്ഞയോടെയാണ് സമ്മേളനം ആരംഭിക്കുക. തുടര്‍ന്ന് ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി സഭയില്‍ സമര്‍പ്പിക്കും. മന്ത്രിസഭയോഗം കൈക്കൊണ്ട തീരുമാനങ്ങള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി വിശദീകരിക്കും. തുടര്‍ന്ന് സഭ പിരിയും.

NO COMMENTS