സോളാര്‍ കേസ് : നിയമനടപടികള്‍ തുടരാമെന്ന് നിയമോപദേശം

153

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിന്‍ മേല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ നിയമനടപടികള്‍ തുടരാമെന്ന് നിയമോപദേശം. സുപ്രീം കോടതി മുന്‍ ജഡ്ജിയും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് അരിജിത് പസായത്താണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇതു സംബന്ധിച്ച നിയമോപദേശം നല്‍കിയത്. നവംബര്‍ ഒമ്ബതിന് നിയമസഭയില്‍ സോളാര്‍ കേസിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ നിയമോപദേശം ലഭിക്കുന്നത്. സോളാര്‍ കേസില്‍ ജുഡിഷ്യല്‍ കമ്മിഷന്റെ അന്വേഷണത്തിനായി നിശ്ചയിച്ച ടേംസ് ഒഫ് റഫറന്‍സിന് പുറത്തുള്ള കാര്യങ്ങള്‍ അന്വേഷിക്കാമോ എന്ന കാര്യത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. സോളാര്‍ കേസിലെ സാമ്ബത്തിക ക്രമക്കേട് അന്വേഷിക്കാനാണ് കമ്മിഷനെ നിയമിച്ചതെന്നും സരിതയെ ലൈംഗികമായി പീഡിപ്പിച്ചത് കമ്മിഷന്റെ പരിഗണനാ വിഷയമായിരുന്നില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

NO COMMENTS