പാലക്കാട് സംഭവം: സമൂഹമാധ്യമങ്ങൾ പോലീസ് നിരീക്ഷണത്തിൽ

35

പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളെത്തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കും. എല്ലാത്തരം സമൂഹമാധ്യമങ്ങളിലും 24 മണിക്കൂറും സൈബർ പട്രോളിംഗ് നടത്താൻ സൈബർഡോം, ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ പോലീസ് സ്റ്റേഷൻ എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS