പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇ​ന്ത്യ ഏ​ഷ്യ​ന്‍ സ്നൂ​ക്ക​ര്‍ ചാമ്പ്യന്‍ഷി​പ്പ് ജേ​താ​ക്ക​ള്‍

263

ബി​ഷ്കേ​ക്ക്: ബ​ദ്ധ​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇ​ന്ത്യ ഏ​ഷ്യ​ന്‍ സ്നൂ​ക്ക​ര്‍ ചാമ്പ്യന്‍ഷി​പ്പി​ല്‍ ജേ​താ​ക്ക​ള്‍.
പ​ങ്ക​ജ് അ​ഡ്വാ​നി​യും ല​ക്ഷ്മ​ണ്‍ റാ​വ​ത്തും ചേ​ര്‍​ന്നാ​ണ് ഫൈ​ന​ലി​ല്‍ പാ​ക്കി​സ്ഥാ​നെ നി​ലം​പ​രി​ശാ​ക്കി​യ​ത്. പ​ങ്ക​ജ് അ​ഡ്വാ​നി മു​ഹ​മ്മ​ദ് ബി​ലാ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ല​ക്ഷ്മ​ണ്‍ റാ​വ​ത്ത് ബാ​ബ​ര്‍ മാ​സി​നെ കെ​ട്ടു​കെ​ട്ടി​ച്ചു.
ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഒ​റ്റ​സെ​റ്റി​ലും തോ​ല്‍​വി വ​ഴ​ങ്ങാ​തെ​യാ​ണ് പ​ങ്ക​ജ് അ​ഡ്വാ​നി ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഈ ​സീ​സ​ണി​ല്‍ പ​ങ്ക​ജി​ന്‍റെ ര​ണ്ടാം ഏ​ഷ്യ​ന്‍ കി​രീ​ട​വും മൊ​ത്ത​ത്തി​ല്‍ എ​ട്ടാം കി​രീ​ട​നേ​ട്ട​വു​മാ​ണി​ത്.