രാഹുല്‍ ഗാന്ധി പരാജയപ്പെട്ട രാഷ്ട്രീയ നേതാവാണെന്ന് സ്മൃതി ഇറാനി

237

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പരാജയപ്പെട്ട രാഷ്ട്രീയ നേതാവാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കുടുംബ പാരമ്പര്യംകൊണ്ട് മാത്രം മോദിയെ നേരിടാനാകില്ലെന്നും സ്മൃതി ഇറാനി വിമര്‍ശിച്ചു. നോട്ട് നിരോധിച്ചതും ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നതുമാണോ പ്രധാനമന്ത്രി പറയുന്ന പുതിയ ഇന്ത്യയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് രാഹുലിനെതിരെ സ്മൃതി ഇറാനി രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS