രാഹുൽ ജന്മനാ നുണയനാണെന്നാരോപിച്ച സ്മൃതി ഇറാനി

215

ന്യൂഡല്‍ഹി:രാഹുൽ ജന്മനാ നുണയനാണെന്നാരോപിച്ച സ്മൃതി ഇറാനി
റഫാൽ ഇടപാടിലെ മാറ്റം പ്രധാനമന്ത്രി അറിയിച്ചില്ലെന്ന് അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ പറഞ്ഞെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരേ ബി.ജെ.പി. നേതാവ് സ്മൃതി.

രാഹുൽ ജന്മനാ നുണയനാണെന്നാരോപിച്ച സ്മൃതി, ഇദ്ദേഹം ഇന്ത്യയുടെ സത്യാനന്തരകാലത്തെ ആദ്യ രാഷ്ട്രീയക്കാരനാണോ എന്നും ചോദിച്ചു. തിരഞ്ഞെടുപ്പിൽ നിരാശയിലായ സ്മൃതി രാഷ്ട്രീയമായി വിസ്മൃതിയിലാവാതിരിക്കാനുള്ള ശ്രമമാണ് രാഹുലിനെ നിരന്തരം വിമർശിക്കുന്നതിലൂടെ നടത്തുന്നതെന്ന് കോൺഗ്രസ് വക്താവ് ജയ്‌വീർ ഷെർഗിൽ പ്രതികരിച്ചു.

ഔപചാരികമായിപോലും രാഹുലുമായി സാമൂഹികബന്ധം പാടില്ലെന്ന് രാഷ്ട്രീയസംവിധാനങ്ങൾ കൂടുതൽ തിരിച്ചറിയുകയാണെന്നും സ്മൃതി ഫെയ്സ്ബുക്കിൽ കുറിച്ചു. “ ഫ്രഞ്ച്‌ പ്രസിഡന്റുമായി ബന്ധപ്പെട്ട്‌ രാഹുൽ നടത്തിയ പരാമർശം അദ്ദേഹം നിഷേധിച്ചു. കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്‌ലിയുമായും സുഷമാ സ്വരാജുമായും നടന്ന വ്യക്തിപരമായ കൂടിക്കാഴ്ചകൾക്കുശേഷം പറഞ്ഞ കാര്യങ്ങളും ഇരുവരും നിഷേധിച്ചു. അത്തരം മാനസികഭ്രംശങ്ങൾ സാധാരണയായി ഒരു വ്യക്തിയെ സാമൂഹികജീവിതത്തിന് അനുയോജ്യമല്ലാതാക്കും. അത്തരക്കാർക്ക് സഹായമാണുവേണ്ടത് രാഷ്ട്രീയപ്രതിഫലമല്ല” -സ്മൃതി അഭിപ്രായപ്പെട്ടു.

രാഹുൽഗാന്ധിക്ക് തട്ടിപ്പുപാർട്ടിയിലെ കോമാളി ഭൃത്യന്മാരുടെ സ്വഭാവ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നായിരുന്നു കോൺഗ്രസ് വക്താവിന്റെ പ്രതികരണം. “ 15 കൊല്ലമായി രാഹുലിനെ വിമർശിച്ചുകൊണ്ടിരിക്കയാണ് സ്മൃതി. 2019-ലെ തിരഞ്ഞെടുപ്പിൽ ജയിക്കാൻ രാഹുലിനെ അധിക്ഷേപിച്ചതു കൊണ്ടാവില്ലെന്ന് അവർ തിരിച്ചറിയണം” -ജയ്‌വീർ ഷെർഗിൽ പറഞ്ഞു.

NO COMMENTS