സ്‌കോൾ-കേരള: പ്ലസ് വൺ പ്രവേശനത്തിന് ഇക്വലൻസി സർട്ടിഫിക്കറ്റ് വേണ്ട

158

തിരുവനന്തപുരം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂൾ (നിയോസ്) മുഖേന നിർദ്ദിഷ്ട യോഗ്യത നേടിയവർ 12.05.2011-ലെ സ.ഉ.(ആർ.റ്റി)നം.1768/11/ജിഇഡിഎൻ നമ്പർ സർക്കാർ ഉത്തരവിലെ നിബന്ധനകൾ പാലിക്കുന്നവരാണെങ്കിൽ സ്‌കോൾ കേരളയിൽ പ്ലസ് വൺ പ്രവേശനത്തിന് ഇക്വലൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട. എന്നാൽ ഈ ഉത്തരവിന്റെ പരിധിയിൽ വരാത്തവർ കേരള സംസ്ഥാന പൊതു പരീക്ഷ ബോർഡ്(പരീക്ഷ ഭവൻ) അനുവദിക്കുന്ന ഇക്വലൻസി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

വിശദാംശങ്ങൾക്ക് സ്‌കോൾ കേരള സംസ്ഥാന/ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വെബ്‌സൈറ്റ്: www.scolekerala.org. ഫോൺ: 04712342950, 2342271, 2342369.

NO COMMENTS