ഷഹീദ് ബാവയെന്ന യുവാവിനെ തല്ലിക്കൊന്ന കേസില്‍ ആറു പ്രതികൾക്ക് ജീവപര്യന്തം

126

കൊച്ചി : 2012 നവമ്പർ ഒമ്പതിന് രാത്രിയാണ് ഒരുപറ്റം ഗുണ്ടകൾ നിഷ്ഠൂരമായി കോഴിക്കോട് കൊടിയത്തൂരില്‍ ചുള്ളിക്കാപറമ്പ് കൊടുപുറത്ത് തേലേരി ഷഹീദ് ബാവ (26)യെ തല്ലിച്ചതച്ചത്. അക്രമി സംഘം കമ്പിപ്പാരകൊണ്ടും കരിങ്കല്ലുകൊണ്ടും ദേഹമാസകലം അടിച്ചു ചതച്ച ബാവ 13ന് വൈകുന്നേരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് മരണപ്പെട്ടു.കേരളത്തിലെ ആദ്യ ആള്‍ക്കൂട്ടക്കൊലപാത ങ്ങളില്‍ ഒന്നാണിത്.

ഷഹീദ് ബാവയെന്ന യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ആറു പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. മുന്നാം പ്രതി അബ്ദുല്‍ കരീം, അഞ്ചാം പ്രതി ഫയാസ്, ആറാം പ്രതി നാജിദ്, ഒമ്പതാം പ്രതി ഹിജാസ് റഹ്മാമാന്‍, പത്താം പ്രതി മുഹമ്മദ് ജംഷീര്‍, പതിനൊന്നാം പ്രതി ഷാഹുല്‍ ഹമീദ് എന്നിവരുടെ ‘ ശിക്ഷയാണ് ജസ്റ്റിസുമാരായ എ എം ഷെഫീഖ്, എന്‍ അനില്‍ കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ശരിവെച്ചത്.

അതേ സമയം സംശയത്തിന്റെ ആനുകൂല്യത്തില്‍ മൂന്നു പ്രതികളെ വെറുതെവിട്ടു. സര്‍ക്കാരിന് വേണ്ടി സീനിയര്‍ ഗവ. പ്ലീഡര്‍ അലക്സ് എം തോമ്ബ്ര ഹാജരായി.

NO COMMENTS