85ാമത് ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് തുടക്കം

201

വ​ര്‍​ക്ക​ല : 85ാമത് ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് തുടക്കം. പു​ല​ര്‍​ച്ചെ 4.30 മു​ത​ല്‍ പ​ര്‍​ണ​ശാ​ല, ശാ​ര​ദാ​മ​ഠം, സ​മാ​ധി മ​ണ്ഡ​പം എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ശേ​ഷാ​ല്‍ പൂ​ജ​ക​ള്‍​ക്ക് ശേ​ഷം രാ​വി​ലെ 7.30ന് ​തീ​ര്‍​ഥാ​ട​ന​ത്തി​ന് പ​താ​ക ഉ​യ​രും. ശി​വ​ഗി​രി മ​ഠ​ത്തി​ലെ പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ന്നി​ലെ കൊ​ടി​മ​ര​ത്തി​ല്‍ ശ്രീ​നാ​രാ​യ​ണ ധ​ര്‍​മ​സം​ഘം ട്ര​സ്​​റ്റ്​ മു​ന്‍ പ്ര​സി​ഡ​ന്‍​റ്​ സ്വാ​മി പ്ര​കാ​ശാ​ന​ന്ദ പ​താ​ക ഉ​യ​ര്‍​ത്തും.

രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ 85ാമ​ത് ശി​വ​ഗി​രി തീ​ര്‍​ഥാ​ട​നം ഉ​ദ്​​ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ശ്രി​നാ​രാ​യ​ണ ധ​ര്‍​മ​സം​ഘം ട്ര​സ്​​റ്റ്​ പ്ര​സി​ഡ​ന്‍​റ്​ സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ഹ​ന്‍​സ് രാ​ജ് ഗം​ഗാ​റാം അ​ഹി​ര്‍, ശ്രീ​ല​ങ്ക​ന്‍ സ്പീ​ക്ക​ര്‍ കാ​രു ജ​യ​സൂ​ര്യ, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. അ​സോഛം സ​ര്‍​വി​സ് എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ജേ​താ​വ് സു​രേ​ഷ്കു​മാ​റി​നെ​യും മി​ക​ച്ച ബാ​ല​ന​ട​നു​ള്ള ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​വ് ആ​ദി​ഷ് പ്ര​വീ​ണി​നെ​യും ആ​ദ​രി​ക്കും. ശി​വ​ഗി​രി മ​ഠം ‘മൈ ​സ്​​റ്റാ​മ്ബി’​െന്‍റ​യും ത​പാ​ല്‍ ക​വ​റി​​െന്‍റ​യും പ്ര​കാ​ശ​നം ചീ​ഫ് പോ​സ്​​റ്റ്​ മാ​സ്​​റ്റ​ര്‍ ജ​ന​റ​ല്‍ അ​ഞ്ജ​ലീ ആ​ന​ന്ദ് നി​ര്‍​വ​ഹി​ക്കും. ഉ​ച്ച​ക്ക് ഒ​ന്നി​ന് വി​ദ്യാ​ഭ്യാ​സം, സം​ഘ​ട​ന എ​ന്നി​വ വി​ഷ​യ​മാ​കു​ന്ന സെ​മി​നാ​ര്‍ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

വൈ​കീ​ട്ട്​ നാ​ലി​ന് ഈ​ശ്വ​ര​ഭ​ക്തി വി​ഷ​യ​മാ​യു​ള്ള സെ​മി​നാ​ര്‍ മൈ​സൂ​ര്‍ സു​ത്തൂ​ര്‍ മ​ഠാ​ധി​പ​തി ശി​വ​രാ​ത്രി ദേ​ശി​കേ​ന്ദ്ര സ്വാ​മി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.